ചെന്നൈ: തമിഴ്നാട്ടിൽ മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ സർക്കാരിന്റെ വീഴ്ചകളും പാളിച്ചകളും തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും തുറന്നു കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ. തഞ്ചാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രാഥമിക അന്വേഷണം ബാലാവകാശ കമ്മീഷൻ പൂർത്തിയാക്കി.
നിലവിൽ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നു.
2015ലെ ബാലനീതി നിയമത്തിന്റെയും 2016ലെ അനുബന്ധ ചട്ടങ്ങളുടെയും ലംഘനം കേസുമായി ബന്ധപ്പെട്ട് നടന്നതായി ബാലാവകാശ കമ്മീഷൻ കണ്ടെത്തി. കേസിൽ ആവശ്യമായ അന്വേഷണം നടത്താനും ആരോപണം നേരിടുന്ന മിഷനറിമാർക്കെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും ബാലാവകാശ കമ്മീഷൻ തമിഴ്നാട് സർക്കാരിനോട് ശുപാർശ ചെയ്തു. മരണപ്പെട്ട പെൺകുട്ടി മതപരിവർത്തന ലോബിയുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ വെളിപ്പെടുത്തലുകളും തമിഴ്നാട് സർക്കാരും പൊലീസും അവഗണിച്ചതായും ഇവ നീതിയുക്തമായി പരിശോധിക്കേണ്ടതാണെന്നും കമ്മീഷൻ കണ്ടെത്തി.
Discussion about this post