കാബൂൾ: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാൻ കയറ്റി അയച്ചത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങളെന്ന് താലിബാൻ. എന്നാൽ ഇന്ത്യ നൽകിയത് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണെന്നും താലിബാൻ വക്താക്കൾ വ്യക്തമാക്കി.
പാകിസ്ഥാൻ നൽകിയ ഗോതമ്പ് ഒരിക്കലും ഭക്ഷ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ചീഞ്ഞതും ഉപയോഗശൂന്യവുമായ ഗോതമ്പാണ് അത്. അത് ഉപയോഗിച്ചാൽ ആരോഗ്യത്തിന് ദോഷകരമായിരിക്കും. അതേസമയം ഇന്ത്യ നൽകിയത മികച്ച ഗോതമ്പാണെന്ന് താലിബാൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതിന്റെ വീഡിയോ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
https://twitter.com/zalandfaizm/status/1499702751567220738?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499702751567220738%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjanamtv.com%2F80510806%2F
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഇന്ത്യ അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം കയറ്റി അയക്കുന്നത്. ആദ്യഗഡുവായി 2500 ടൺ ഗോതമ്പ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നു. രണ്ടാം തവണയായി 2000 മെട്രിക് ടൺ ഗോതമ്പ് വീണ്ടും കയറ്റി അയച്ചു. ആകെ 50,000 മെട്രിക് ടൺ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post