പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പാകിസ്ഥാനെതിരായ ലോകകപ്പ് മത്സര വിജയത്തിന് ശേഷമാണ് കുശലാന്വേഷണങ്ങളും കൊഞ്ചിക്കലുമായി ഇന്ത്യൻ താരങ്ങൾ ബിസ്മയുടെ കൈക്കുഞ്ഞ് ഫാത്തിമയുടെ വട്ടം കൂടിയത്. ഇന്ത്യൻ താരങ്ങളുടെ സ്നേഹപ്രകടനങ്ങൾ നന്നേ രസിച്ച കുഞ്ഞു ഫാത്തിമ കളിചിരികൾ പങ്ക് വെക്കുന്നതും വീഡിയോയിൽ കാണാം.
if only women ruled the world… https://t.co/RfD6kfilwh
— Sritama (@cricketpun_duh) March 6, 2022
Indian national women’s cricket team member Ekta Bisht plays with the baby of Pakistan team captain Bisma Maroof at the ongoing women’s World Cup in New Zealand pic.twitter.com/Bz0p7hoIEP
— omar r quraishi (@omar_quraishi) March 6, 2022
https://twitter.com/ICC/status/1500416699186946049?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1500416699186946049%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fcricket%2Fafter-win-over-pakistan-indian-womens-team-win-hearts-by-playing-with-opposition-captain-bismah-maroofs-baby-girl-2442712.html
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 107 റൺസിന് പരാജയപ്പെടുത്തി. 34 ഓവറിൽ 114ന് 6 എന്ന നിലയിൽ തകർന്ന ശേഷം വൻ തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. ഇന്ത്യക്ക് വേണ്ടി ഓപ്പണർ സ്മൃതി മന്ഥാന 52 റൺസ് നേടി. എന്നാൽ വാലറ്റത്ത് 67 റൺസ് നേടിയ പൂജ വത്രകാറും 53 റൺസ് നേടി പുറത്താകാതെ നിന്ന സ്നേഹ റാണയും ചേർന്ന് ഇന്ത്യൻ സ്കോർ 244/7 എന്ന നിലയിലെത്തിച്ചു.
ബൗളിംഗിൽ 31 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രാജേശ്വരി ഗെയ്ക്വാദ് പാകിസ്ഥാനെ തകർത്തു. 43 ഓവറിൽ 137 റൺസിൽ പാക് പോരാട്ടം അവസാനിച്ചു. ഏകദിനത്തിൽ പാകിസ്ഥാനുമായി ഏറ്റുമുട്ടിയ 10 മത്സരങ്ങളിലും വിജയം ഇന്ത്യക്കാണ്.
Discussion about this post