ശ്രീനഗര്‍: ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. യുവതിയടക്കം രണ്ടുപേരാണ് സ്ഫോടനത്തില്‍ മരിച്ചത്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അമീറ കടലിന് സമീപത്തെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഞായറാഴ്ചയാണ് ഭീകരര്‍ ഗ്രനേഡാക്രമണം നടത്തിയത്. ഒരു വയോധികന് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
ശ്രീനഗറിലെ ദര്‍ഗ ഹസ്രത്ബാലില്‍ താമസിക്കുന്ന പത്തൊമ്പതുകാരിയായ റാഫിയക്ക് ഗ്രനേഡ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു.
അക്രമിയെ തിരിച്ചറിയാന്‍ വേണ്ടി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ മാര്‍ക്കറ്റില്‍ വലിയ ജനത്തിരക്ക് കാണാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തെ ശക്തമായി അപലപിച്ചു.
Discussion about this post