ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഉത്തർ പ്രദേശിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
ഉത്തർ പ്രദേശിൽ 72 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 53 ഇടങ്ങളിൽ സമാജ് വാദി പാർട്ടിക്കാണ് മുന്നേറ്റം. 3 ഇടങ്ങളിൽ ബി എസ് പിയും ഒരിടത്ത് കോൺഗ്രസും മുന്നേറുന്നു.
പഞ്ചാബിൽ കോൺഗ്രസിനാണ് ആദ്യ മുൻതൂക്കം. പത്ത് ഇടങ്ങളിലാണ് കോൺഗ്രസ് മുന്നേറ്റം. 8 ഇടങ്ങളിൽ ആം ആദ്മി പാർട്ടിയാണ് മുന്നിൽ. 5 ഇടങ്ങളിൽ ബിജെപിയും 2 ഇടങ്ങളിൽ ശിരോമണി അകാലിദൾ സഖ്യവും മുന്നേറുന്നു.
Discussion about this post