ഡൽഹി: എക്സിറ്റ് പോൾ ഫലങ്ങളെ കവച്ചു വെക്കുന്ന പ്രകടനവുമായി നാല് സംസ്ഥാനങ്ങളിൽ ബിജെപി മുന്നേറുമ്പോൾ ആകെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബിലും കോൺഗ്രസിന് കൂട്ടത്തകർച്ച. പഞ്ചാബിൽ 93 സീറ്റുകളിൽ മികച്ച ലീഡുമായി ആം ആദ്മി പാർട്ടി മുന്നേറുകയാണ്. കോൺഗ്രസ് മുന്നേറ്റം കേവലം 19 സീറ്റുകളിൽ മാത്രമായി ചുരുങ്ങി.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിൽ നിൽക്കുകയാണ്. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം ഉത്തർ പ്രദേശിൽ 283 സീറ്റുകളിൽ വ്യക്തമായ ലീഡോടെ ബിജെപി മുന്നേറുകയാണ്. ഉത്തരാഖണ്ഡിൽ 40 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 28 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ഗോവയിലും 21 സീറ്റിൽ ബിജെപി മുന്നേറുന്നു. 11 സീറ്റുകളിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. മണിപ്പൂരിൽ 25 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് 10 സീറ്റുകളിൽ മാത്രമാണ് മുന്നിൽ.
Discussion about this post