കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് നികുതി ഒഴിവാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ചിത്രത്തിന് നികുതി ഒഴിവാക്കിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ബ്ലോക്ബസ്റ്റർ സ്റ്റാറ്റസിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.
മിക്ക സെന്ററുകളിലും ഷോകൾ പ്രീബുക്കിംഗിൽ തന്നെ ഹൗസ്ഫുൾ ആകുകയാണ്. ചിത്രം ആദ്യം കുറച്ച് സെന്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത് എങ്കിലും മൂന്നാം ദിനം ആയപ്പോഴേക്കും റിലീസ് കേന്ദ്രങ്ങളുടെ എണ്ണവും കൂടിയിരിക്കുകയാണ്.
കേരളത്തിലും ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആദ്യം രണ്ട് കേന്ദ്രങ്ങളിൽ മാത്രമായിരുന്നു ‘കശ്മീർ ഫയൽസ്‘ കേരളത്തിൽ റിലീസ് ചെയ്തിരുന്നത്. ഇപ്പോൾ ചിത്രം നാല് സെന്ററുകളിലായി പ്രദർശിപ്പിക്കാൻ തീരുമാനം ആയിട്ടുണ്ട്. കേരളത്തിലും മിക്ക ഷോകളും ഹൗസ്ഫുള്ളാണ്.
Discussion about this post