ഡൽഹി: സോണിയ ഗാന്ധി തന്നെ കോൺഗ്രസ് പ്രസിഡന്റായി തുടരും. നാല് മണിക്കൂർ നീണ്ടു നിന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. നെഹ്രു കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. നെഹ്രു കുടുംബത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
പതിവ് പോലെ ഇത്തവണയും എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോർട്ടിങ് നടന്നു. ജി23 നേതാക്കളും കലാപക്കൊടി ഉയർത്തിയില്ല.
ഏപ്രിലിൽ ചിന്തൻ ശിബിർ നടത്താൻ തീരുമാനമായി. തോൽവി അതീവ ഗൗരവമെന്ന് യോഗം വിലയിരുത്തി. നിര്‍ണ്ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കേ നെഹ്രു കുടുംബം പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ പതിവ് പോലെ ഇവയെല്ലാം അഭ്യൂഹങ്ങൾ മാത്രമായി അവസാനിച്ചു.
Discussion about this post