മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരക്കാരനാകാൻ നിലവിൽ ആരുമില്ലെന്ന് ശിവസേന മുഖപത്രം സാമ്ന. നരേന്ദ്ര മോദിയുടെ നേതൃപാടവം പകരം വെക്കാനില്ലാത്തതാണെന്നും സാമ്ന വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റം ശക്തവും തീവ്രവും ആയിരുന്നുവെന്ന് സാമ്നയിൽ ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിലയിരുത്തി.
എതിരാളികളെ വേരോടെ പിഴുതെറിയുന്ന മുന്നേറ്റമാണ് തെരഞ്ഞെടുപ്പുകളിൽ മോദി- അമിത് ഷാ സഖ്യം നടത്തുന്നത്. എതിരാളികളുടെ ആത്മവീര്യം ചോർത്തുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെക്കുന്നതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നു.
മുസ്ലീം വോട്ടുകൾ ഏകീകരിക്കുന്നതിൽ ഉത്തർ പ്രദേശിൽ ഒവൈസി പരാജയപ്പെട്ടുവെന്നും സാമ്നയിൽ സഞ്ജയ് റാവത്ത് വിശദീകരിക്കുന്നു. ഒവൈസി പിടിച്ച മുസ്ലീം വോട്ടുകൾ കോൺഗ്രസിനെയും സമാജ് വാദി പാർട്ടിയെയും ക്ഷയിപ്പിച്ചു. സമാജ് വാദി പാർട്ടിയെക്കാൾ ഭേദം ബിജെപി ആണെന്ന മായാവതിയുടെ പ്രസ്താവനും പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായെന്നും ശിവസേന വിലയിരുത്തുന്നു.
Discussion about this post