പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോൾ രണ്ടാം പാദ സെമിയിൽ ജംഷഡ്പൂർ എഫ്സിയെ സമനിലയിൽ കുരുക്കി കേരള ബ്ലസ്റ്റേഴ്സ് ഫൈനലിൽ കടന്നു. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുകയായിരുന്നു.
ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോർ നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിന് യോഗ്യത നേടിയത്. ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിന്റെ 18ആം മിനിറ്റിലായിരുന്നു ലൂണ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് അവരുടെ കാലുകള്‍ക്കിടയിലൂടെ ബോക്‌സിന് പുറത്തു നിന്ന് വലതു മൂലയിലേക്ക് ലൂണ തൊടുത്ത വലംകാലനടി ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ മൂലയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റുകള്‍ക്കകം ജംഷഡ്പൂര്‍ ഗോൾ മടക്കി. തുടർന്ന് തുടർച്ചയായ ആക്രമണത്തിലൂടെ ജംഷഡ്പൂർ ഗോൾ മുഖം വിറപ്പിച്ച ബ്ലാസ്റ്റേഴ്സ് റഫറിയുടെ ഫൈനൽ വിസിലോടെ അർഹിച്ച ഫൈനൽ പ്രവേശനം സാദ്ധ്യമാക്കുകയായിരുന്നു.
Discussion about this post