ശ്രീനഗർ: ജമ്മു കശ്മീരിലെ നവ്ഗാമിൽ ഏറ്റുമുട്ടൽ. ഖാന്മോയിലെ സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗമായ ഭീകരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിന് നേരെ ശ്രീനഗറിൽ വെച്ച് ഭീകരർ വെടിയുതിർത്തത്. വെടിവെപ്പിൽ മാരകമായി പരിക്കേറ്റ സാർപഞ്ച് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ന് രാവിലെ മുതൽ നവ്ഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരന്റെ പേര് വിവരം സൈന്യം പുറത്തു വിട്ടിട്ടില്ല.
Discussion about this post