പത്തനംതിട്ട: പ്രാര്‍ത്ഥനയുടെ പേരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി അറസ്റ്റില്‍. കൂടല്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ വികാരി ഫാ. പോണ്ട്സണ്‍ (34) ആണ് അറസ്റ്റിലായത്. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി പ്രകാരം കൂടല്‍ എസ്ഐയാണ് പുരോഹിതനെ കസ്റ്റഡിയില്‍ എടുത്തത്.
ഹൈന്ദവ വിശ്വാസിയായ പെണ്‍കുട്ടിയുടെ മാതാവ് പ്രാര്‍ത്ഥന നടത്തുന്നതിന് വേണ്ടിയാണ് പുരോഹിതനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. മാര്‍ച്ച് 12,13 തീയതികളില്‍ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്.
ഈ വിവരം ഇന്നലെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതിയായി എത്തിയത്. മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് രാവിലെയാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Discussion about this post