പത്തനംതിട്ട: കൗണ്‍സിലിങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വൈദികന് പോണ്ട്സണ്‍ ജോണിനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. വൈദികനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും സഭ മാറ്റി. ഓര്‍ത്തഡോക്സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് വൈദികന് എതിരെ നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭ ഉത്തരവും പുറപ്പെടുവിച്ചു.
രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തത്. 17 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പഠനത്തില്‍ ശ്രദ്ധചെലുത്താത്തിനെ തുടര്‍ന്ന്, അമ്മയാണ് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനായി വൈദികന്റെ അടുത്ത് എത്തിച്ചത്. എന്നാല്‍, ഇതിനിടെ പോണ്ട്സണ്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആദ്യം വൈദീകന്റെ വീട്ടിൽ വെച്ചും, രണ്ടാമത് പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമാണ് പീഡനം നടത്തിയത്. കൗൺസലിങിന്റെ ഭാഗമാണ്, സഹകരിക്കണമെന്ന് പറഞ്ാ
പെണ്‍കുട്ടി തന്റെ സഹപാഠിയോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു. സഹപാഠി ഈ വിവരം അധ്യാപികയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ വഴിയാണ് അദ്ധ്യാപിക പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, അറസ്റ്റിലായ പോണ്ട്സണെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post