ബീജിംഗ്: ചൈനയിലും ഹോങ്കോംഗിലും കൊവിഡ് പടരുന്നത് ആശങ്കയുണർത്തുന്നു. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ച ചൈനയിലെ വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിൽ 2 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഈമാസം ഇതുവരെ രാജ്യത്ത് 29,000 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
ശനിയാഴ്ച മാത്രം ചൈനയിൽ 2,157 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹോങ്കോങ്ങിലും കോവിഡ് പടരുകയാണ്. ശനിയാഴ്ച മാത്രം 16,583 കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയിൽ പ്രതിദിന കേസുകൾ 3.8 ലക്ഷം കവിഞ്ഞു.
ജപ്പാനിൽ പ്രതിദിന കേസുകൾ അരലക്ഷത്തിനടുത്താണ്. ഓസ്ട്രേലിയയിൽ പ്രതിദിന കേസുകൾ 46,500 ആയി ഉയർന്നു. ചൈനയിൽ കേസുകൾ ഉയരുന്നതിന് അനുസരിച്ച് മറ്റ് രാജ്യങ്ങളിലും കേസുകൾ ഉയരുന്നതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ.











