തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വേനൽമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം രാവിലെയോടെ തെക്കൻ ആൻഡമാൻ കടലിൽ ശക്തിയേറിയ ന്യൂനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
നിലവിൽ വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾക്ക് സമീപം തീവ്ര ന്യൂനമർദ്ദമായി തിങ്കളാഴ്ചയോടെ അസാനി ചുഴലിക്കാറ്റായി മാറും. തുടർന്ന് വടക്കു കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 22 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ന്യൂനമർദ്ദത്തിന്റെ ഫലമായി കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം.
Discussion about this post