Tuesday, June 28, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ഹൃദയങ്ങൾ കീഴടക്കി, തലയുയർത്തി കേരളത്തിന്റെ കൊമ്പന്മാർ മടങ്ങി; ഐ എസ് എൽ കിരീടം ഹൈദരാബാദിന്

by Brave India Desk
Mar 20, 2022, 10:57 pm IST
in Sports
Share on FacebookTweetWhatsAppTelegram

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വിജയത്തോളം പോന്ന യശസ്സുമായി തലയുയർത്തി റണ്ണറപ്പുകളായി കേരള ബ്ലാസ്റ്റേഴ്സ് മടങ്ങി. മത്സരത്തിന്റെ 88 മിനിട്ടുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ശേഷം ദൗർഭാഗ്യത്തിന്റെ പടുകുഴിയിൽ കൊമ്പന്മാർക്ക് വീണ്ടും അടിതെറ്റി. കളിച്ച മൂന്നാം സീസണിൽ തന്നെ കിരീട നേട്ടം എന്ന പെരുമയുമായി ഹൈദരാബാദ് എഫ് സിക്ക് ഇത് ആഘോഷ രാവ്.

120 മിനുറ്റുകളും വിയര്‍ത്ത് കളിച്ച ശേഷം ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. പെനാൽട്ടി കിക്കുകൾ പാളിയതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ബ്ലാസ്റ്റേഴ്‌സ് താരം ലെസ്‌കോവിച്ചിന്‍റെ ആദ്യ കിക്ക് കട്ടിമണി സേവ് ചെയ്തു. എന്നാല്‍ ജാവോ വിക്ടര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. അതേസമയം നിഷുകുമാറിന്‍റെ ഷോട്ടും കട്ടിമണി തടുത്തിട്ടു. പിന്നാലെ സിവേറിയോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആയുഷ് അധികാരി ലക്ഷ്യം കണ്ടതോടെ മഞ്ഞപ്പട വീണ്ടും കൊമ്പുയർത്തി. ഹൈദരാബാദ് താരം ഖമാറയുടെ കിക്ക് വലയിലെത്തിയപ്പോള്‍ മഞ്ഞപ്പടയുടെ ജീക്‌സണ്‍ സിംഗ് പാഴാക്കി. നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളി ചരണ്‍ നര്‍സാരി ഹൈദരാബാദിന് കിരീടം സമ്മാനിക്കുകയായിരുന്നു.

Stories you may like

രണ്ടാം പാദത്തിൽ സമനില; ജംഷഡ്പൂരിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

പ്രതിസന്ധികൾക്ക് വിട; തകർപ്പൻ ജയവുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ

ലൂണയുടെ പാഴായ ശ്രമങ്ങളും ഇഞ്ചു വ്യത്യാസങ്ങൾക്ക് വഴുതിപ്പോയ ഗോളുകളും മറ്റൊരു ദൗർഭാഗ്യത്തിന്റെ രാവാണ് കേരളത്തിന് നൽകിയത്. 39-ാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതും ബ്ലാസ്റ്റേഴ്സിന് അവിശ്വസനീയമായ തരിപ്പായി. 69-ാം മിനിട്ടിൽ കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ചു എന്ന ഘട്ടത്തിൽ മത്സരത്തിന്റെ  88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിന് സമനില സമ്മാനിച്ചു. പിന്നാലെ നാല് മിനുറ്റ് ഇഞ്ചുറിടൈം ലഭിച്ചെങ്കിലും ടീമുകള്‍ക്ക് മുതലാക്കാനായില്ല. മത്സരം എക്‌സ്‌ട്രാ‌ടൈമിലേക്ക് മുന്നേറിയപ്പോഴും ഗോള്‍ പിറന്നില്ല.

തുടർന്ന് മൂന്നാം ഫൈനലിലെ ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും മത്സരം കൈവിടുകയായിരുന്നു. എന്നാൽ ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ചാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിന് തിരശ്ശീല വീഴ്ത്തുന്നത്. സമനിലകളിലൂടെയും പ്രതിരോധ ഫുട്ബോളിലൂടെയും ഇതുവരെ മുന്നോട്ട് പോയിരുന്ന ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോളിന്റെ വസന്തം തീർത്താണ് ഇക്കുറി മടങ്ങുന്നത്. കരുത്തന്മാരെ കൊമ്പ് കുത്തിക്കാനുള്ള ഊർജ്ജം സംഭരിച്ചാണ് മഞ്ഞപ്പട അടുത്ത സീസണിനായി കാത്തിരിപ്പ് സജീവമാക്കുന്നത്.

Tags: Hyderabad FCISL 2021-22kerala blasters
ShareTweetSendShare

Discussion about this post


Latest stories from this section

ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

‘മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം’; മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

Next Post
File

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies