ഡൽഹി: ‘കശ്മീർ ഫയൽസ്‘ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. താൻ തീർച്ചയായും ചിത്രം കാണും. കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചത് തീർച്ചയായും ദു:ഖകരമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ട് ഇറങ്ങുന്ന ഏതൊരു സിനിമയും ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ടതാണ്. മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വികാരങ്ങളെ സ്പർശിച്ച ചിത്രമാണ് ‘കശ്മീർ ഫയൽസ്‘. ചിത്രം വിജയമാണെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും ആമിർ ഖാൻ വ്യക്തമാക്കി.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആമിർ ഖാന്റെ പ്രതികരണം. വേദിയിൽ ഉണ്ടായിരുന്ന നടി ആലിയ ഭട്ടും ആമിർ ഖാന്റെ അഭിപ്രായത്തോട് യോജിച്ചു.
Discussion about this post