ഡല്‍ഹി : മാസ്ക് ധരിക്കുന്നത് ഇനിമുതല്‍ ഒഴിവാക്കാം എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ. മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത. മാസ്കും ശാരീരിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Some media reports are suggesting relaxation in mask wearing and hand hygiene #COVID19 protocols.
These are untrue.
Use of face mask and hand hygiene will continue to guide Covid management measures.@PMOIndia @mansukhmandviya @DrBharatippawar @PIB_India
— Ministry of Health (@MoHFW_INDIA) March 23, 2022
Discussion about this post