ബേപ്പൂര്‍: ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പില്‍ കെ. റഫീക്കിനെയാണ് (36) തമിഴ്നാട് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന 43-കാരിയായ വനിതാ ഡോക്ടറെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുന്ന തീവണ്ടിയില്‍ സേലം-ഈറോഡ് റെയില്‍വേസ്റ്റേഷനുകള്‍ക്കിടയിലാണ് പീഡനശ്രമം നടന്നത്. ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന വനിതാഡോക്ടറെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. റഫീക്കിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Discussion about this post