ഡൽഹി: ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണം എന്നാണ് ഹർജിയിലെ ആവശ്യം.
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭ്യമാക്കാൻ പ്രത്യേക അന്വേഷണം ആവശ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 21ന് നടന്ന കലാപത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. പ്രതികൾ എല്ലാവരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്.
കേസിൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ് ഐ ആറുകൾ മുഴുവൻ പ്രത്യേക അന്വേഷണം സംഘം ഏറ്റെടുക്കണം. കുറ്റവാളികളെ സംരക്ഷിക്കാൻ ഡിജിപി തലത്തിലോ സംസ്ഥാന സർക്കാർ തലത്തിലോ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കണം. കേസിലെ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ നേരിട്ട് സമർപ്പിക്കപ്പെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Discussion about this post