കബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ തെരുവിലിറങ്ങി. പെൺകുട്ടികളെ സ്കൂളിൽ പോകുന്നതിൽ നിന്നും വിലക്കിയ നടപടി താലിബാൻ ഉടൻ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം പരമമായ അവകാശമാണ് എന്ന മുദ്രാവാക്യവുമായി പെൺകുട്ടികൾ കബൂൾ നഗരത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പെൺകുട്ടികൾക്ക് സ്കൂളുകളിൽ ഉടൻ പ്രവേശനം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിലെ അഫ്ഗാൻ അഭയാർത്ഥികളും താലിബാന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു കൊണ്ട് താലിബാൻ ഉത്തരവിറക്കിയത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടക്കിയ താലിബാൻ നടപടിക്കെതിരെ കാനഡ, ഫ്രാൻസ്, ഇറ്റലി, നോർവെ, യുകെ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. താലിബാന്റെ പ്രവൃത്തിയെ ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു.
Discussion about this post