ഡൽഹി: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. സംഭവത്തിൽ കോൺഗ്രസ് എം എൽ എ ജോഹരി ലാൽ മീണയുടെ മകൻ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പൊലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് കൃത്യമായി കൗൺസിലിംഗ് നൽകണം. കേസിൽ കൈക്കൊണ്ട നടപടികൾ വിശദമാക്കി മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
മയക്കുമരുന്ന് നൽകിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്ത പ്രതികൾ 15.40 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും ആവശ്യപ്പെട്ടു എന്നാണ് കേസ്.
Discussion about this post