ഡൽഹി: വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളെ പരിഹസിച്ച് നിയമസഭയിൽ പൊട്ടിച്ചിരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രം യൂട്യൂബിൽ അപ്ലോഡ് ചെയ്യാനായിരുന്നു കെജരിവാളിന്റെ പരിഹാസം. ചിത്രം ബിജെപിയുടെ പ്രചാരണ വീഡിയോ ആണെന്നും കെജരിവാൾ പരിഹസിച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ ദുരിതം കെജരിവാളിന് തമാശയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഒരു കലാകാരൻ എന്ന നിലയിലും കശ്മീരി ഹിന്ദു എന്ന നിലയിലും കെജരിവാളിന്റെ പരിഹാസം വേദനിപ്പിച്ചു. ആട്ടിപ്പായിക്കപ്പെട്ട കശ്മീരി ഹിന്ദുക്കളുടെ ദുരവസ്ഥയോട് ക്രൂരമായും നിന്ദ്യമായുമാണ് കെജരിവാൾ പ്രതികരിച്ചത്. ദേശീയ മാധ്യമത്തോട് അനുപം ഖേർ പറഞ്ഞു.
പ്രധാനമന്ത്രിയോടോ ബിജെപിയോടോ രാഷ്ട്രീയ വിരോധം ഉണ്ടെങ്കിൽ കെജരിവാൾ അത് രാഷ്ട്രീയമായി തീർക്കണം. എന്നാൽ അതിനുള്ള ചങ്കൂറ്റം കാണിക്കാതെ ഒരു സമൂഹത്തെ കടന്നാക്രമിക്കുന്നത് അപരിഷ്കൃതമാണ്. അദ്ദേഹം പരിപാവനമായ നിയമസഭയിൽ മെയ് വഴക്കമുള്ള ഒരു കോമാളിയായി അധ:പതിച്ചിരിക്കുകയാണ്. അനുപം ഖേർ പറഞ്ഞു.
Discussion about this post