ഡൽഹി: ഉജ്ജയിൻ മർദ്ദനക്കേസിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനും കൂട്ടാളികൾക്കും ഒരു വർഷം തടവ് ശിക്ഷ. 2011ൽ ദിഗ്വിജയ് സിംഗിന്റെ വാഹനവ്യൂഹത്തിന് നേർക്ക് കരിങ്കൊടി പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസിനൊപ്പം ചേർന്ന് ദിഗ്വിജയ് സിംഗും കൂട്ടാളികളും മർദ്ദിച്ചിരുന്നു. ഈ കേസിലാണ് ശിക്ഷ.
മുൻ മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിംഗിനും മുൻ ഉജ്ജയിൻ എം പി പ്രേംചന്ദ് ഗുഡ്ഡുവിനും ഇന്ത്യൻ ശിക്ഷാ നിയമം 325, 109 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇരുപതിനായിരം രൂപയുടെ ജാമ്യം പിന്നീട് കോടതി ഇരുവർക്കും അനുവദിച്ചു. ജാമ്യം അനുവദിക്കുന്നതിന് മുൻപ് കോടതി പ്രതികളിൽ നിന്നും അയ്യായിരം രൂപ വീതം പിഴയും ഈടാക്കി.
കോടതി വിധിയിൽ തൃപ്തനല്ലെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ദിഗ്വിജയ് സിംഗ് പിന്നീട് പ്രതികരിച്ചു.
Discussion about this post