ജമ്മു: ജമ്മുവിലെ സോപോറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബാക്രമണം. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് ക്യാംപിന് നേരെ ബോംബെറിഞ്ഞത്.
ഇന്നലെ രാത്രിയിലാണ് സംഭവം. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബോംബ് എറിഞ്ഞതിന് പിന്നാലെ യുവതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തീ പടര്‍ന്നെങ്കിലും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീയണച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
Veiled woman hurls petrol bomb at CRPF camp in Jammu-Kashmir’s Sopore In an act caught on camera, a veiled woman was seen hurling a a petrol bomb at a CRPF camp in Sopore in Jammu and Kashmir. pic.twitter.com/K7n8qxSi7A
— Ashish Singh / आशीष सिंह (@ashishrajpoot) March 29, 2022
Discussion about this post