മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ എൻസിബിയുടെ പ്രധാന സാക്ഷി പ്രഭാകർ സെയിൽ മരണപ്പെട്ടു. ചെമ്പൂരിലെ വാടക അപ്പാർട്മെന്റിൽ വെച്ച് ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
അമ്മയ്ക്കും ഭാര്യക്കും മക്കൾക്കുമൊപ്പമാണ് സെയിൽ താമസിച്ചിരുന്നത്. കെ പി ഗോസാവി എന്ന മറ്റൊരു സാക്ഷിയുടെ സ്വകാര്യ സുരക്ഷാ ഗാർഡായിരുന്നു പ്രഭാകർ സെയിൽ. എൻസിബി മേഖലാ ഡയറകർ സമീർ വാംഖഡെ കൈക്കൂലി ആവശ്യപ്പെട്ടു എന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രഭാകർ സെയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ പ്രഭാകർ സെയിൽ കൂറുമാറിയിരുന്നു. 37ആമത്തെ വയസ്സിലാണ് ഹൃദയാഘാതം മൂലം സെയിൽ മരണപ്പെട്ടത്.
Discussion about this post