കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. തുടർഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. പുതിയ മദ്യനയം അപലപനീയമാണ്. ബിഷപ്പ് പറഞ്ഞു.
മദ്യപാനികളുടെ എണ്ണം കൂട്ടുന്ന നയമാണിത്. സാധാരണക്കാരുടെ ദൗർബല്യമാണ് സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്. ഐ ടി പാർക്കുകളിൽ മദ്യമാകാം എന്ന നയം മദ്യപാനികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ സ്വകാര്യ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
Discussion about this post