ജമ്മു: തൊണ്ണൂറുകളിൽ ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണങ്ങളെ തുടർന്ന് വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം ആഗതമായിരിക്കുന്നുവെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്.
കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം സമാഗതമാകുന്നതായി എനിക്ക് തോന്നുന്നു. വീഡിയോ കോൺഫറൻസിലൂടെ കശ്മീരി ഹിന്ദു സമൂഹത്തെ അഭിഅസംബോധന ചെയ്യവെ മോഹൻ ഭാഗവത് പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ യഥാർത്ഥ കഥയാണ് വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രം പറയുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഇന്ന് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ ചരിത്രം ഏവർക്കും മുന്നിൽ അനാവൃതമാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും ജനിച്ച മണ്ണിൽ അഭയാർത്ഥികളായി ജീവിക്കേണ്ട ഗതികേട് അവർക്ക് ഉണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പ് നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.
Discussion about this post