ഡൽഹി: കോൺഗ്രസ് പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിസിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ. അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ല. കെ വി തോമസ് കാണിച്ചത് നന്ദികേടാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.
കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ വി തോമസ്. എന്താണ് കെ വി തോമസ് ഇനി ആഗ്രഹിക്കുന്നത് എന്ന് അറിയില്ല. കഴിഞ്ഞ കുറെക്കാലമായി കെ വി തോമസിൻ്റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
സിപിഎം ചതിക്കുഴിയില്‍ തോമസ് വീണു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ കെ വി തോമസിന് ഇനി സ്ഥാനമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേർത്തു. സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
Discussion about this post