തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. അതേസമയം മാസ്കും ആൾക്കൂട്ട നിയന്ത്രണവും തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
രണ്ട് വർഷത്തിലേറെ കാലമായി സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്കും ശുചിത്വ പാലനവും തുടരണമെന്നും നിർദ്ദേശമുണ്ട്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണങ്ങൾ നീക്കിയത്.
കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമപ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്.
Discussion about this post