ശ്രീരാമ നവമി ആശംസകൾ നേർന്ന് പ്രസിദ്ധ വേദാചാര്യൻ ഡോക്ടർ ഡേവിഡ് ഫ്രോളി. നവഭാരതത്തിൽ അയോധ്യയുടെ പ്രാചീന പ്രൗഢി നിലനിൽക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മാനവ സമൂഹത്തിലാകെ രാമരാജ്യത്തിന്റെ പുതുയുഗപ്പിറവി ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
https://twitter.com/davidfrawleyved/status/1512984276584779778
അമേരിക്കക്കാരനായ പ്രസിദ്ധ വേദാചാര്യനും എഴുത്തുകാരനും ഹിന്ദുത്വ പ്രചാരകനും ജ്യോതിഷ പണ്ഡിതനുമാണ് ഡോക്ടർ ഡേവിഡ് ഫ്രോളി. 2015ൽ ഇന്ത്യ അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
Discussion about this post