ആന്ധ്ര: ആന്ധ്രയിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ഏഴു പേര് മരിച്ചു. സെക്കന്തരാബാദ് – ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് മരിച്ചത്.
ട്രെയിനിറങ്ങി പാളത്തില്‍ നിന്ന യാത്രക്കാരെ കൊണാര്‍ക്ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. സാങ്കേതിക തകരാറ് കാരണം ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ അതില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഇവരെന്നാണ് അധികൃതര്‍ പറയുന്നത്. എതിര് ദിശയില്‍ നിന്ന് വന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
Discussion about this post