Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ‘: മറ്റ് സംസ്ഥാനങ്ങളേക്കാൾ തീവ്രവാദം ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണയെന്ന് കുമ്മനം

by Brave India Desk
Apr 17, 2022, 12:10 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും വേണ്ട സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ ആണെന്ന് മുൻ ബിജെപി അധ്യക്ഷനും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ.

പാലക്കാട്ടെ ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ ആയിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

Stories you may like

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ആ വഞ്ചകരുടെ മുഖത്തുനോക്കി സംസാരിച്ചേനെ, ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു’: സജി ചെറിയാൻ!

പാലായിൽ വൻ രാഷ്ട്രീയ ട്വിസ്റ്റ്; വിപ്പ് കാറ്റിൽപ്പറത്തി കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സൺ ദിയ ബിനു പുറത്ത്

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: പാലക്കാട് മേലാമുറിയിൽ ശ്രീനിവാസൻ എന്ന ആർ എസ് എസ് പ്രവർത്തൻ  അതി നിഷ്ഠൂരമായി   കൊലചെയ്യപ്പെട്ട സംഭവം വഷളായിക്കൊണ്ടിരിക്കുന്ന  ക്രമസമാധാന നിലയുടെ  നേർക്കാഴ്ചയാണ്.

പ്രതികളായ  എസ് ഡി പി ഐ ക്കാർക്കെതിരെ  പോലീസ് കർശനമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇപ്പോഴും സ്വൈര്യമായി  വിഹരിക്കുന്ന പ്രതികൾക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണ നടപടികൾ ഉണ്ടായിട്ടില്ല. അവർക്ക് പണവും ആയുധവും പ്രേരണയും പിന്തുണയും നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്തണം.

പാലക്കാട് കേന്ദ്രമാക്കി എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട് വളരെ നാളുകളായി. ആർ എസ് എസ്സിന്റെയും ബിജെപിയുടേയും നേതാക്കന്മാരെ തിരഞ്ഞു പിടിച്ചു വധിക്കുക എന്നുള്ളത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് അറിഞ്ഞിട്ടും പോലീസ് ഇക്കാര്യത്തിൽ നിസ്സംഗത പാലിച്ചു.

പാലക്കാട് സഞ്ജിത് കൊലപാതകം നടന്നിട്ട്  ഏതാനും മാസങ്ങളെ പിന്നിട്ടിട്ടുള്ളു. പക്ഷേ കൊലപാതകം നടന്നതിന് ശേഷം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നിഷ്‌ക്രിയത്വം എസ് ഡി പി ഐ ക്ക്   ശക്തി പകരുകയാണ് ചെയ്തത്. സഞ്ജിത്തിന്റെ കൊലപാതികളെ കണ്ടുപിടിക്കാൻ പോലീസ് ശക്തവും വ്യാപകവുമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ല.

സഞ്ജിത്തിനെയും ശ്രീനിവാസനെയും പട്ടാപ്പകൽ നിരവധി ആളുകളുടെ കണ്മുന്നിൽ വെച്ചാണ് കൊല ചെയ്തത്. ഈ  രണ്ട് കൊലപാതകങ്ങളും നടക്കുമെന്ന് പൊലീസിന് വളരെ വ്യക്തമായി അറിയാമായിരുന്നു. പക്ഷേ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നിഷ്‌ക്രിയത്വം അക്രമികൾക്ക് എന്തും ചെയ്യാൻ ഉള്ള  ഒരു അവസരം ഒരുങ്ങി.

ശ്രീനിവാസന്റെ കൊലപാതകം കേരളത്തിൽ നടന്നു വരുന്ന ജിഹാദി –  സിപിഎം  കൂട്ടുകെട്ടിന്റെ പരിണിത  ഫലമായി സംഭവിച്ചതാണ്. തീവ്രവാദ ശക്തികൾക്ക് എന്നും പിന്തുണ കൊടുക്കുന്ന സമീപനമാണ് കേരള സർക്കാരിന്റേത്. അതുകൊണ്ടാണ് എസ് ഡി പി ഐ ക്കാർ പട്ടാപ്പകൽ നിരവധി ആളുകളുടെ കണ്മുൻപിൽ വെച്ച് നിർദയം അരുംകൊലകൾ നടത്തുന്നത്.

അവർക്ക് വളർന്ന് വികസിയ്ക്കാനുള്ള അനുകൂലമായ കാലാവസ്ഥയും പിന്തുണയും കേരളത്തിൽ കിട്ടുന്നുണ്ട്. തങ്ങൾക്ക് വളരാനും ശക്തി പ്രാപിക്കാനും സാധിക്കുന്ന വളക്കൂറുള്ള മണ്ണാണ് കേരളം എന്ന്  അവർ മനസ്സിലാക്കി. ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടുവരുന്നതിന്റെ കാരണം ഇതാണ്.

എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ ജനരോഷം ഉയരണം.എല്ലാ  ബഹുജന പ്രസ്ഥാനങ്ങളും കൈകോർത്തുപിടിച്ചുകൊണ്ട് തീവ്രവാദത്തെ ഒറ്റപ്പെടുത്താൻ ഒരു ജനമുന്നേറ്റം നടത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു.

https://www.facebook.com/kummanam.rajasekharan/posts/4801869426589473

Tags: Sreenivas Krishna Murder CaseBJPRSSKummanam RajasekharanSDPIldf government
Share36TweetSendShare

Latest stories from this section

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

Discussion about this post

Latest News

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

സോനം വാങ്‌ചുകിനെ മേദാന്തയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ല ; ഡൽഹി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies