പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. നവജാത ഇരട്ടകളിലെ ആൺകുട്ടിയാണ് മരിച്ചത്. റൊണാൾഡോയും പങ്കാളി ജോർജ്ജിന റോഡ്രിഗസും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ ദു:ഖമാണ് പുത്ര ദു:ഖം. അഗാധമായ ദു:ഖത്തോടെയാണ് തങ്ങൾ മകന്റെ മരണ വിവരം അറിയിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി.
ഈ നിമിഷങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നത് മകളുടെ കളിചിരികൾ നൽകുന്ന ആശ്വാസമാണ്. മകന് വേണ്ട ചികിത്സയും പരിചരണവും നൽകിയ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുകയാണ്. തീവ്ര ദു:ഖത്തിന്റെ ഈ നാളുകളിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും റൊണാൾഡോ ആരാധകരോട് അഭ്യർത്ഥിച്ചു.
റൊണാൾഡോയുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകുന്നതായും മാഞ്ചസ്റ്റർ യുണൈറ്റഡ് ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ് പ്രിമിയർ ലീഗും റയൽ മാഡ്രിഡും റൊണാൾഡോയെ അനുശോചനം അറിയിച്ചു.
Discussion about this post