ഡൽഹി: ഇസ്ലാമിക രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങൾ സി ബി എസ് ഇ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തു. ഇസ്ലാമിക രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങൾക്ക് പുറമെ ചേരി ചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലം, മുഗൾ സദസ്സുകളിലെ ഭരണ നിർവ്വഹണം, വ്യവസായ വിപ്ലവം എന്നിവയെ സംബന്ധിക്കുന്ന പഠഭാഗങ്ങളും പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ നിന്നും സി ബി എസ് ഇ നീക്കം ചെയ്തു.
കൂടാതെ പത്താം ക്ലാസിലെ പുസ്തകത്തിൽ ഭക്ഷ്യസുരക്ഷ എന്ന അദ്ധ്യായത്തിലെ കൃഷിയിൽ ആഗോളവത്കരണത്തിന്റെ സ്വാധീനം എന്ന ഭാഗവും നീക്കം ചെയ്തിട്ടുണ്ട്. ഉർദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതകളുടെ വിവർത്തനങ്ങളും പുസ്തകത്തിൽ നിന്നും നീക്കം ചെയ്തു.
എൻ സി ഇ ആർ ടിയുടെ നിർദ്ദേശ പ്രകാരമാണ് പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതെന്ന് സി ബി എസ് ഇ അറിയിച്ചു.
Discussion about this post