കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇബ്രാഹിം കുട്ടിയുടെ മകന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന.
നേരത്തെ നെടുമ്പാശ്ശേരിയിൽ ഇറച്ചി വെട്ടുന്ന യന്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. സ്വർണം ബിസ്കറ്റ് രൂപത്തിലായിരുന്നു യന്ത്രത്തിൽ ഒളിപ്പിച്ചിരുന്നത്. ഇതിനെ തുടർന്നാണ് പരിശോധന.
ദുബായിൽ നിന്നും കാർഗോ വിമാനത്തിലായിരുന്നു സ്വർണം എത്തിയത്. തുരുത്തുമ്മേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് വേണ്ടിയായിരുന്നു ഇറച്ചി വെട്ട് യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് യന്ത്രം തകർത്താണ് കസ്റ്റംസ് രണ്ടേകാൽ കിലോ സ്വർണം പിടികൂടിയത്. തുരുത്തുമ്മേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് വേണ്ടി നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നതായും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
Discussion about this post