ഡൽഹി: മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നു എന്ന പരാതിയെ തുടർന്ന് കർണാടകയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസ വകുപ്പ്. ചില സ്കൂളുകൾ ബൈബിൾ കൊണ്ടു വരാൻ വിദ്യാർത്ഥികളെ നിർബ്ബന്ധിക്കുന്നതായും നിർബ്ബന്ധിച്ച് ബൈബിൾ വായിപ്പിക്കുന്നതായും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ചില സ്കൂളുകൾ ബൈബിൾ നയം വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് സ്ഥിരീകരിച്ചു. ഇത്തരം നടപടികൾ അനുവദിക്കാനാവില്ല. ഇത്തരം സ്കൂളുകൾക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമവിരുദ്ധമായി ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരു സ്കൂളിലും മതഗ്രന്ഥങ്ങൾ നിർബ്ബന്ധമാക്കാൻ കർണാടക സംസ്ഥാന വിദ്യാഭ്യാസ നയം അനുവദിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചില സ്കൂളുകൾ സുപ്രീം കോടതി ഉത്തരവുകളും ഭരണഘടനയിലെ ആർട്ടിക്കിൾ 25ഉം ലംഘിച്ച് കർണാടകയിൽ പ്രവർത്തിക്കുന്നു എന്ന് കാട്ടി ഹിന്ദു ജനജാഗ്രതാ സമിതിയാണ് പരാതി നൽകിയത്.
Discussion about this post