ഏലംകുളം: മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ മാതാവിന്റെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് അമ്മയുടെ കയ്യില് നിന്ന് പുഴയില് വീണത്.
കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം.സംഭവസ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. തടയണയുടെ 50 മീറ്ററോളം താഴെ പ്രഭാകടവില്‍ മീന്‍പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്.
നാട്ടുകാരെയും പോലീസിലും അഗ്‌നിരക്ഷാനിലയത്തിലും വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ സജിത്തിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്.
Discussion about this post