ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രമുഖ ടിവി താരം അമ്രീന്‍ ഭട്ടിനെ (34) ഭീകരര്‍ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീന്‍ ഭട്ടിന്റെ വീട്ടില്‍ വച്ചാണ് വെടിയേറ്റത്. അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ലഷ്കര്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിര്‍ത്തത്. 24 മണിക്കൂറിനിടെയുള്ള കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.
Discussion about this post