ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെയിലെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ പൊലീസ് 24 പേരെ കൂടി അറസ്റ്റ് ചെയ്തു. മുദ്രാവാക്യം ഏറ്റുവിളിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
അതേസമയം, സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഉത്തരവാദിത്വപെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടകരാണ് ഉത്തരവാദികളെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സംഘാടകർക്കെതിരെ നടപടി വേണം. അവർക്കാണ് ഉത്തരവാദിത്വം. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി ആണ് കോടതിയുടെ പരാമർശം.
Discussion about this post