ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ വിദ്വേഷമുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ അഞ്ചുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന് ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന് സെക്രട്ടറി നിയാസ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയുടെ പിതാവിനെ പള്ളുരുത്തിയിലെ വീട്ടില്‍ എത്തി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറി.
Discussion about this post