തിരുവനന്തപുരം: ഐഎസില്‍ കണ്ണൂരില്‍ നിന്നുള്ള മലയാളി ദമ്പതിമാര്‍ ചേര്‍ന്നതായി സ്ഥിരീകരണം. വിശദമായ അന്വേഷണത്തിന് ശേഷം രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി.
കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാര്‍ ദൂബായില്‍ നിന്നാണ് ഐഎസില്‍ ചേര്‍ന്നത്. ദുബായില്‍ നിന്നും ഇവരെ പൊടുന്നനെ കാണാതാവുകയായിരുന്നു. പിന്നീട് ഇവര്‍ ഇറാഖിലെ മൊസൂളില്‍ എത്തിയതാതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ചില തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടെന്ന ബന്ധുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തിയത്. ദമ്പതികള്‍ ഐഎസില്‍ എത്തിപ്പെട്ടത് എങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.
Discussion about this post