ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ താന്‍ തുടരുമെന്ന് സീനിയര്‍ ബാറ്റ്സ്മാന് അജിങ്ക്യ രഹാനെ. മോശം ഫോമിനെ തുടര്‍ന്നാണ് ചേതേശ്വര്‍ പുജാരയെയും വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന അജിങ്ക്യ രഹാനെയെയും ഇന്ത്യ ടീമില്‍ നിന്നും ഒഴിവാക്കിയത്. കൗണ്ടിയിലെ മികച്ച പ്രകടനത്തോടെ പുജാര ടീമില്‍ തിരിച്ചെത്തിയെങ്കിലും രഹാനെയ്ക്ക് ഐ പി എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. കൂടാതെ പരിക്കും താരത്തിന് വില്ലനായി എത്തി.
” ആളുകള്‍ എന്നെ പറ്റി എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുമില്ല. നല്ലതോ ചീത്തയോ പറയുകയെന്നത് അവരുടെ ജോലിയാണ്. എന്റെ ജോലി പരിശീലനം നടത്തുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യുകയാണ്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരാജയപെട്ടാല്‍ ഞാന്‍ കൂടുതല്‍ പരിശീലനത്തിലൂടെ മെച്ചപെടുവാന്‍ ശ്രമിക്കും. ഭാവിയില്‍ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കുവാന്‍ സാധിക്കില്ല. ഞാന്‍ ശ്രമം തുടരും. ഒരിക്കലും പ്രതീക്ഷ കൈവിടില്ല. അവസരം ലഭിച്ചാലും ഇല്ലെങ്കിലും ഞാന്‍ ക്രിക്കറ്റ് കളിക്കുവാന്‍ ഇഷ്ടപെടുന്നു. ഞാനത് തുടരും. ” രഹാനെ പറഞ്ഞു.
” എനിക്ക് യാതൊരു സമ്മര്‍ദ്ദവുമില്ല. ഞാന്‍ നിസ്വാര്ത്ഥതയോടെയാണ് കളിയെ സമീപിച്ചിട്ടുള്ളത്. അവസരം ലഭിക്കുമ്ബോഴെല്ലാം നന്നായി കളിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. മികച്ച ഫോമും മോശം ഫോമും കളിയുടെ ഭാഗമാണ്. പക്ഷേ മനുഷ്യന് എന്ന നിലയില്‍ ഈ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രധാനം. ” രഹാനെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 82 മത്സരങ്ങളില്‍ നിന്നും 12 സെഞ്ചുറിയടക്കം 4931 റണ്‍സ് രഹാനെ നേടിയിട്ടുണ്ട്. രഹാനെയുടെ ക്യാപ്റ്റന്‍സിയിലാണ് കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ചരിത്രവിജയം ഇന്ത്യ കുറിച്ചത്.
Discussion about this post