കോഴിക്കോട്: അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഉണ്ടായ അപകടത്തിലാണ് എം എന്‍ കാരശ്ശേരിക്ക് പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.
ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
പരുക്കേറ്റ കാരശേരിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം എന്‍ കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തങ്ങളുമായി അറുപതില്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Discussion about this post