ഫിലാഡൽഫിയ: യുഎസിലെ ഫിലാഡെൽഫിയയിൽ ജനക്കൂട്ടത്തിന് നേരെ തോക്കുധാരി നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ജനക്കൂട്ടത്തിനിടയിലേക്ക് എത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനു നേരെയും വെടിയുതിർത്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും തോക്ക് കണ്ടെടുത്തായി പോലീസ് അറിയിച്ചു. പ്രദേശത്തുനിന്ന് ജനങ്ങൾ മാറി നിൽക്കണമെന്നും പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Discussion about this post