ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ടെമ്പ ബാവുമ ഇന്ത്യയെ ബാറ്റിംഗ് അയക്കുകയായിരുന്നു. കെഎല്‍ രാഹുല്‍ പരിക്കറ്റ് പുറത്തായ സാഹചര്യത്തില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.
ശക്തമായ ടീമിനെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറക്കിയിരിക്കുന്നത്. സീനിയര്‍ ദിനേശ് കാര്‍ത്തിക് ടീമിലെത്തിയപ്പോള്‍ പുതുമുഖങ്ങളായ ഉമ്രാന് മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കു അരങ്ങേറ്റത്തിനായി കാത്തിരിക്കണം.
പ്ലെയിംഗ് ഇലവന് ഇന്ത്യ- ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, യുസ്വേന്ദ്ര ചാഹല്‍.
പ്ലെയിംഗ് ഇലവന് ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, വെയ്ന്‍ പാര്‍നല്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രെസ് ഷാംസി.
Discussion about this post