കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം പ്രചാരണത്തെ ബാധിച്ചിരുന്നില്ലെങ്കില്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമായിരുന്നെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബംഗാളികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ബി.ജെ.പി പോരാട്ടം തുടരുമെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എട്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അധികാരം പിടിക്കാനായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടിറങ്ങി പ്രചാരണം നടത്തിയെങ്കിലും മമതാ ബാനര്‍ജിക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. കോവിഡ് കാരണമാണ് തങ്ങള്‍ പരാജയപ്പെട്ടതെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പറയുന്നത്.
നാലാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണം പൂര്‍ണമായും നിലച്ചു. ബാക്കിയുള്ള ഘട്ടങ്ങള്‍ പ്രചാരണമില്ലാതെയാണ് നടന്നത്. അടുത്ത തവണ അധികാരത്തിലെത്താന്‍ കഴിയുമെന്നും കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് വിജയറാലി നടത്താനാവുമെന്നും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും നദ്ദ പറഞ്ഞു.
ബംഗാളില്‍ നിയമവാഴ്ച തകര്‍ന്നെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബിഹാറിന്റെ മാതൃകയില്‍ ബംഗാളിലും നിയമവാഴ്ച പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post