രാജമൗലി സംവിധാനം ചെയ്ത ചിത്രം ‘ആർആർആറി’നെ പ്രശംസിച്ച് ‘ക്യാപ്റ്റൻ അമേരിക്ക’ രചയിതാവ് ജാക്സൺ ലാൻസിങ്. ട്വിറ്ററിലൂടെയാണ് ജാക്സൺ ചിത്രത്തെ പ്രശംസിച്ചത്.
ആർആർആറിലെ രാം ചരണിന്റെ ഒരു ജിഫ് പങ്കുവച്ചുകൊണ്ട് സ്വയമേ ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ജാക്സൻ ലൻസിങിന്റെ ട്വീറ്റ്. ‘ഹേ ജാക്സൻ, നിങ്ങൾ സിനിമ കാണാൻ ചെലവഴിച്ചതിൽ ഏറ്റവും മികച്ച അനുഭവം ആർആർആർ ആയിരുന്നോ?’ എന്ന ചോദ്യരൂപേണയുള്ള ട്വീറ്റിന്, ഉത്തരമെന്ന പോലെ രാംചരണിന്റെ ജിഫ് ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, റിലീസ് ചെയ്ത് മാസം മൂന്ന് പിന്നിടുമ്പോഴും രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ജൈത്രയാത്ര തുടരുകയാണ്. തിയേറ്ററില്‍ നിന്ന് ഒടിടിയില്‍ എത്തിയ ശേഷവും സിനിമയയെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നത്. ഇതിന് മുൻപ് ‘ഡോക്ടർ സ്ട്രെയിഞ്ച്’ തിരക്കഥാകൃത്ത് റോബർട്ട് കാർഗിലും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
‘രുധിരം രണം രൗദ്രത്തിന്റെ’ ഔദ്യോഗിക ട്വിറ്റർ പേജിൽ ലാൻസിങ്ങിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മറ്റൊരു ദിവസം… അഭിനന്ദനങ്ങളുടെ മറ്റൊരു റൗണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ടീം ആര്‍ആര്‍ആര്‍ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയെ ചിത്രം ആയിരം കോടിയിലേറെ കളക്ഷനാണ് നേടിയത്. അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ കഥാപാത്രങ്ങളായാണ് രാംചരണും ജൂനിയര്‍ എന്‍ടിആറും ചിത്രത്തിലെത്തിയത്.
“Hey Jackson, was RRR the best time you’ve ever had at the movies?”
Me: pic.twitter.com/dtseZUY5TX
— Jackson Lanzing (@JacksonLanzing) June 14, 2022
Discussion about this post