പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോര്‍ജിനെതിരായ സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പിസി ജോര്‍ജിന്റെ ജാമ്യ ഉത്തരവിലാണ് ഈ നിരീക്ഷണം.
പരാതി വൈകിയതില്‍ കൃത്യമായ കാരണം ബോധിപ്പിക്കാനായില്ല. പരാതിക്കാരിക്ക് ഇത്തരം നിയമനടപടികളെപ്പറ്റി ധാരണയുണ്ട്. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല അറസ്‌റ്റെന്നും കോടതി പറഞ്ഞു. പരാതിക്കാരി നല്‍കിയ പീഡനക്കേസില്‍ തിരുവനന്തപുരം ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആണ് പി സി ജോര്‍ജിന് ജാമ്യം നല്‍കിയത്.
തന്നെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന പി സി ജോര്‍ജ്ജിന്റെ വാദം കോടതി അംഗീകരിച്ചാണ് ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്. രണ്ടര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഉപാധികളോടെ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
Discussion about this post