അമ്മയ്ക്ക് ലഭിച്ചുവരുന്ന പെന്ഷന് നഷ്ടപ്പെടാതിരിക്കാന്‍ മരിച്ച ശേഷം മൃതദേഹം മാസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റില്‍. 93 വയസുകാരിയായ മേരി ഹോസ്ക്കിന്റെ മൃതദേഹം രണ്ട് മാസത്തോളം സൂക്ഷിച്ചുവച്ചതിന് മകള്‍ 69കാരിയായ മിഷേല്‍ ഹോസ്ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മേരി മരിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനാണ് ഇവര്‍ക്ക് ലഭിച്ചുവന്നിരുന്നത്.
വളരെ അപ്രതീക്ഷിതമായി നടത്തിയ ഒരു പരിശോധനയ്ക്കൊടുവിലാണ് ഫ്രീസറില്‍ സൂക്ഷിച്ചനിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ മിഷേല്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വിചാരണയ്ക്കുശേഷം ഇവര്‍ക്ക് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
Discussion about this post